പാചക വാതക വില വീണ്ടും ഉയർന്നു

Web Desk
Posted on December 08, 2019, 8:32 pm

ന്യൂഡൽഹി: സബ്‌സിഡിയില്ലാത്ത പാചക വാതക വില വീണ്ടും ഉയർന്നു. ഡൽഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയും വർധിക്കുമെന്ന് ഇൻഡെയ്ൻ ബ്രാൻഡിൽ എൽപിജി വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിട്ടുണ്ട്. സബ്സിഡിയില്ലാത്ത എൽപിജി നിരക്കുകൾ ഡൽഹിയിൽ സിലിണ്ടറിന് 695 രൂപയായും മുംബൈയിൽ 665 രൂപയായും ഉയർന്നു. പ്രതിമാസ വിലയിലെ നാലാമത്തെ വർധനവാണിത്. കൊൽക്കത്തയിലും ചെന്നൈയിലും സബ്‌സിഡിയില്ലാത്ത എൽപിജി നിരക്ക് സിലിണ്ടറിന് 76 രൂപവീതം ഉയർന്ന് 706 രൂപയും 696 രൂപയും ആയി. കേരളത്തിലെ ശരാശരി എൽപിജി വില 647.5 രൂപയാണ്.

you may also like this video;