May 28, 2023 Sunday

Related news

September 28, 2022
July 14, 2022
July 14, 2022
July 13, 2022
June 3, 2022
May 21, 2022
May 1, 2022
April 1, 2022
July 4, 2020
June 21, 2020

രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വില ഗണ്യമായി വർധിക്കുന്നു

Janayugom Webdesk
January 6, 2020 10:09 pm

അഹമ്മദാബാദ്: രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഭക്ഷ്യധാന്യങ്ങളുടെ വില ഗണ്യമായി വർധിക്കുന്നു. ഗോതമ്പിന്റെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ 56 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്. അരിയുടെ വില 14 മുതൽ 26 ശതമാനം വരെ വർധിച്ചു. ഈ സാഹചര്യത്തിലും കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ഗോഡൗണുകളിൽ ലക്ഷക്കണക്കിന് ടൺ ഭക്ഷ്യ ധാന്യങ്ങൾ കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ട്. കോർപ്പറേറ്റുകൾക്കും പൂഴ്ത്തിവയ്പ്പുകാർക്കും കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോടികളുടെ ലാഭം കൊയ്യാനുള്ള ഒത്താശയാണ് മോഡി സർക്കാർ ഇതിലൂടെ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്.

ഡിസംബർ മാസത്തിലെ കണക്കുകൾ പ്രകാരം 567 ലക്ഷം ഭക്ഷ്യധാന്യങ്ങളാണ് സർക്കാർ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. ഇതിലൂടെ മോഡി സർക്കാരിന്റെ രണ്ട് കെടുകാര്യസ്ഥതകളാണ് വ്യക്തമാകുന്നത്. അവശ്യ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കിക്കുന്നില്ലാ എന്നതാണ് ഇതിൽ ഒന്നാമത്തേത്. പൊതുവിതരണ സംവിധാനത്തിലൂടെ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെ­യ്ത് വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളും ഉണ്ടാകുന്നില്ല.

പയറുവർഗങ്ങൾ, ധാന്യങ്ങൾ, ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഗണ്യമായി ഉയർന്നത്. ഉഴുന്നിന്റെ വില 57 ശതമാനം വർധിച്ചു. ഉരുളക്കിഴങ്ങിന്റെ വില 67 ശതമാനം വർധിച്ചു. സവാളയുടെ വിലയിൽ അഞ്ചുമടങ്ങ് വർധനയാണ് ഉണ്ടായത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം പൗരത്വ ഭേദഗതി നിയമം ഉൾപ്പടെയുള്ള വിവാദ വിഷയങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

You may also like this video

Eng­lish sum­ma­ry:The prices of food grains in the coun­try are ris­ing significantly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.