ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദി പ്രീസ്റ്റ് ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ടീസർ ആണ് പുറത്തു വന്നിരിക്കുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നു പോകുന്ന ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട് എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസറിലെ ബേബി നിയ ചാർലിയുടെ ബാഗ്രൗണ്ട് ശബ്ദം പോലും വല്ലാത്ത മിസ്ട്രി ഫീൽ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്തു തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്.
ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രാഹുൽ രാജ്. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം. സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപണി. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്.
English summary:the priest film teaser out
You may also like this video;