പ്രധാനമന്ത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Web Desk
Posted on August 08, 2019, 5:45 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന്  രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജമ്മുകശ്മീര്‍ പുനഃസംഘടനയെപ്പറ്റി രാജ്യത്തെ ജനങ്ങളെ അറിയിക്കുന്നതിനാണ് വ്യാഴാഴ്ച രാത്രി അഭിസംബോധന ചെയ്യുന്നതെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കശ്മീര്‍ പുന:സംഘടനാ ബില്ലിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കും പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടകളുണ്ടായിരുന്നു. ബുധനാഴ്ച അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മരണത്തെത്തുടര്‍ന്ന് ഇത് മാറ്റിവെയ്ക്കുകയായിരുന്നു.