തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും. ആറ്റുകാൽ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ്, നഴ്‌സ് എന്നിവർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മണക്കാട് സ്വദേശിനിയായ 22കാരിക്കും ചെമ്പഴന്തി സ്വദേശിനിയായ 29കാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നത് ആശങ്കയായതിന് പിന്നാലെയാണ് ഈ വാർത്തയും പുറത്തു വരുന്നത്. തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുളളത്.
English summary; The private hospital staff test positive for covid
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.