February 8, 2023 Wednesday

Related news

July 29, 2022
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021
April 15, 2021
March 16, 2021

തോട്ടം തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം; സിഎ കുര്യൻ കത്ത് നൽകി

Janayugom Webdesk
തൊടുപുഴ
April 4, 2020 7:36 pm

കോവിഡ് പശ്ചാത്തലത്തിൽ തോട്ടം തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും കേരള പ്ലാന്റേഷൻ ഫെഡറേഷൻ പ്രസിഡന്റ് സിഎ കുര്യൻ കത്ത് നൽകി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്വീകരിച്ച് നടപ്പാക്കി വരുന്ന ലോക്ക് ഡൗൺ നടപടികളുടെ ഭാഗമായി ഇടുക്കി ജില്ലയിൽ ഉൾപ്പെടെയുള്ള തോട്ടം മേഖലകളിലെ തൊഴിലാളികൾ ദുരിതത്തിലാണ്.

അനുബന്ധ നിയന്ത്രണങ്ങൾ തുടരുന്നത് മൂലം ദിവസകൂലിക്കാരായ തൊഴിലാളികൾക്ക് 10000 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ട്. തോട്ടങ്ങളിൽ കരാർ പ്രകാരവും അല്ലാതെയും 3000 ന് മേൽ അന്യസംസ്ഥാന ജോലിക്കാരുണ്ട്.

മാനേജ്മെന്റ് ശമ്പളം നൽകുകയില്ലെന്ന നിലപാടിൽ മുന്നോട്ട് പോകുന്നത് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടിയന്തരമായി സർക്കാർ തോട്ടം, കയർ, കശുവണ്ടി തൊഴിൽ രംഗത്തുള്ളവരുടെ ശമ്പള പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് കത്തിൽ പറയുന്നു.

Eng­lish Sum­ma­ry: The prob­lem of plan­ta­tion work­ers must be solved.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.