7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 3, 2024
December 1, 2024
November 30, 2024
November 28, 2024
November 26, 2024
November 23, 2024
November 14, 2024
November 10, 2024
October 30, 2024

നെൽവിത്ത് സംസ്‌കരണ കേന്ദ്രത്തിലെ മലിനീകരണ പ്രശ്നത്തിന് പരിഹാരമായി

Janayugom Webdesk
അമ്പലപ്പുഴ
October 30, 2024 6:41 pm

കളര്‍കോട് പ്രവര്‍ത്തിക്കുന്ന നെല്‍വിത്ത് സംസ്‌കരണ യൂണിറ്റില്‍ നിന്ന് പുറത്തുവരുന്ന പൊടിപടലങ്ങള്‍ മൂലമുള്ള മലിനീകരണ പ്രശ്നത്തിന് പരിഹാരമായി. നെല്‍വിത്ത് സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പൊടിപടലങ്ങള്‍ പുറത്തേക്ക് പോകാതെ പ്രത്യേക ചേമ്പര്‍ നിര്‍മിച്ച് യൂണിറ്റിനുള്ളില്‍ തന്നെ ശേഖരിച്ചതോടെയാണ്, പൊടിപടലങ്ങള്‍ യൂണിറ്റിനു പുറത്തേക്ക് വ്യാപിക്കാതെ തടയാനായത്. ഇതോടെ സമീപവാസികൾ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന ദുരിതത്തിനാണ് പരിഹാരമായി. ഇവിടെ നിന്നുള്ള പൊടിപടലങ്ങൾ അന്തരീഷത്തിൽ വ്യാപിക്കുക വഴി പരിസരവാസികൾക്ക് ശാസകോശ രോഗമുൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. 

എം എല്‍ എ യുടെ നിർദ്ദേശാനുസരണം കളക്ടർ അലക്സ് വർഗീസ് വിളിച്ചു ചേർത്ത യോഗത്തിൽ, ചേമ്പര്‍ നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിരമായി ടെണ്ടർ നടപടികൾ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഇതിനായി പ്രത്യേകം ഷെഡ് നിർമ്മിച്ച് പൊടിപടങ്ങൾ പുറത്തേക്കു പോകാതെ യൂണിറ്റിനുള്ളിൽ തന്നെ തടയാനാകുന്ന പ്രത്യേക ചേമ്പർ സ്ഥാപിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ക്വിൻ്റൽ കണ്ക്കിന് നെൽവിത്ത് ഗ്രേഡ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് പൊടിപടലങ്ങൾ വ്യാപകമായി അന്തരീക്ഷത്തിൽ വ്യാപിച്ചത്. ഇത് സമീപവാസികളിൽ ശ്വാസകോശ രോഗമുൾപ്പടെ ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതി ഉന്നയിച്ചത്. തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് എംഎൽഎ സ്ഥലം സന്ദർശിക്കുകയും, വിഷയത്തിൽ അടിയന്തിര പരിഹാരം കാണാൻ കളക്ടർ അലക്സ് വർഗീസിൻ്റെ സാന്നിധ്യത്തിൽ പരാതിക്കാരുടേയും പഞ്ചായത്ത് പ്രതിനിധികളുടെയും, ഉദ്യാഗസ്ഥരുടെയും സംയുക്ത യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ടത്.

സംസ്ഥാന സീഡ് അതോറിറ്റി ഡവലപ്മെൻ്റ് ബോർഡ് അഡീഷണൽ ഡയറക്ടർ അനിത ജയിംസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഷബ്നാസ് പടിയത്ത്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സിന്ധു, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റൻ്റ് എഞ്ചിനീയർ ലിസ് മരിയ, കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അമ്പിളി, ഗോഡൗൺ ഇൻ ചാർജ് എ സുധീഷ്, പരാതിക്കാരും കളർ കോട് ദർശനം പുരുഷ സ്വയം സഹായ സംഘം പ്രതിനിധികളൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.