ഷെയ്നുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് നിർമ്മാതാക്കൾ

Web Desk
Posted on December 12, 2019, 11:32 am

തിരുവനന്തപുരം: ഷെയ്ൻ നിഗത്തിന്റെ വിവാദത്തിൽ നടനുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. അതേസയം വിഷയത്തിൽ പെട്ടന്നൊരു തീരുമാനം വേണ്ടെന്നാണ് താരസംഘടനയായ അമ്മയുടെ നിലപാട്.

ഈ മാസം 22 ന് ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുന്നുണ്ട്. അതിന് ശേഷം തീരുമാനമെന്ന നിലപാടിലാണ് താരസംഘടന.

അതേ സമയം നടൻ ഷെയ്ൻ നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കിയിട്ടുണ്ട്. ഷെയ്ൻ നിഗം മാപ്പ് ചോദിച്ചെങ്കിലും ആ നിലപാട് ഏത് സമയത്തും നടൻ മാറ്റാമെന്നും ചേംബർ വിശദീകരിച്ചു. സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കേണ്ടെന്നും ഫിലിം ചേബർ തീരുമാനിച്ചു.

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഷെയ്ൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖേദ പ്രകടനവുമായി വന്നത്.

you may also like this video