ഐക്യ ട്രേഡ് യൂണിയന്റെ നേത്യത്വത്തില പ്രതിക്ഷേധ സമരം നടന്നു

Web Desk

നെടുങ്കണ്ടം

Posted on September 23, 2020, 8:52 pm

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഐക്യട്രേഡ് യൂണിയന്റെ നേത്യത്വത്തിൽ തൂക്കുപാലത്തും പുറ്റടിയിലും പ്രതിക്ഷേധസമരം നടന്നു. പുറ്റടിയിൽ നടന്ന പ്രതിക്ഷേധസമരം ഐഎൻടിയൂസി നേതാവ് രാജ മാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. എഐടിയൂസി ജില്ലാ കൗൺസിൽ അംഗം എം. എസ് വിനോദൻ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു വണ്ടൻമേട് ഏരിയാ കമ്മറ്റി സെക്രട്ടറി സിബി എബ്രഹാം സ്വാഗതം പറഞ്ഞു.

എഐടിയൂസി സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം വി. കെ ധനപാൽ, സിഐടിയു ജില്ലാ കൗൺസിൽ അംഗം കെ. ആർ സോദരൻ, എഐടിയൂസി ജില്ലാ കൗൺസിൽ അംഗം കെ. കെ. സജീവ്കുമാർ എന്നിവർ സംസാരിച്ചു. തുക്കുപാലം ഗുരുമന്ദിരം ജംഗ്്ഷനിൽ നടന്ന യോഗം സിഐടിയു ജില്ലാ പ്രസിഡന്റ് പി. എസ് രാജൻ ഉദ്ഘാടനം ചെയ്തു. എഐടിയൂസി തൂക്കുപാലം മേഖല പ്രസിഡന്റ് പി. കെ സൗദാമിനി അദ്യക്ഷത വഹിച്ചു. നേതാക്കളായ എം. എസ് സിറാജുദ്ദീൻ, എം. എസ് മഹേശ്വരൻ, ടി. വി ശശി, അശോകൻ, വിൻസന്റ് ചെ ശശി ഏറ്റുമാടം തുടങ്ങിയവർ പങ്കെടുത്തു.

Eng­lish summary;The protest was led by the Unit­ed Trade

You may also like this video;