August 14, 2022 Sunday

Related news

July 15, 2022
July 6, 2022
May 18, 2022
May 14, 2022
May 4, 2022
May 1, 2022
May 1, 2022
May 1, 2022
April 21, 2022
April 19, 2022

കേന്ദ്ര സമുദ്ര മത്സ്യബന്ധന നിയന്ത്രണ പരിപാലന ബില്ലിനെതിരെ പ്രക്ഷോഭം ശക്തമാക്കും: എഐടിയുസി

Janayugom Webdesk
December 10, 2019 6:37 pm

ആലപ്പുഴ: കടലും കടൽ തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതുവാനുള്ള കേന്ദ്ര സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ പരിപാലന ബില്ലിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു. ഭരണഘടനാപരമായി തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ വരെ സംസ്ഥാന സർക്കാരിനാണ് അധികാരം. ഈ ഭാഗത്ത് മത്സ്യ ബന്ധനത്തിനുള്ള ലൈസൻസ് നൽകുന്നത് സംസ്ഥാന സർക്കാരുകളാണ്. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഉപജീവന കേന്ദ്രമാണിത്.

സംസ്ഥാന സർക്കാരുകൾക്ക് നിലവിൽ 12 നോട്ടിക്കൽ മൈൽ അധികാരം എന്നത് 36 നോട്ടിക്കൽ മൈൽ ആക്കണമെന്ന് ആവശ്യം ഉയരുമ്പോളാണ് 12 നോട്ടിക്കൽ മൈലിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം കൂടി കേന്ദ്രം കവരുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജനറല്‍ സെക്രട്ടറി ടി രഘുവരനും പറഞ്ഞു. 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക്ക് സോണിന്റെ അധികാരം കേന്ദ്ര സർക്കാരിനാണ്. ഈ രണ്ട് ഭാഗങ്ങളിലും മത്സ്യ ബന്ധനം നടത്തണമെങ്കിൽ രണ്ട് തരം ലൈസൻസ് വേണ്ടി വരും.

നിലവിൽ 12 നോട്ടിക്കൽ മൈലിനപ്പുറം 100 നോട്ടിക്കൽ മൈൽ വരെ പോയി ദക്ഷിണേന്ത്യയിലെ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുണ്ട്. അവർക്ക് കടുത്ത ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് അവർ ചൂണ്ടി കാണിച്ചു. പുതിയ നിയമപ്രകാരം കേന്ദ്ര ഏജൻസികൾക്ക് മത്സ്യ ബന്ധന യാനങ്ങളിൽ പരിശോധന നടത്തുവാനും തടവും പിഴയും ചുമത്തുവാനും അധികാരമുണ്ട്. പമ്പരാഗത മത്സ്യ തൊഴിലാളികൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ് കേന്ദ്രംനടത്തുന്നതെന്ന് അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.