August 19, 2022 Friday

Related news

July 11, 2022
July 2, 2022
June 19, 2022
June 17, 2022
June 16, 2022
June 16, 2022
June 13, 2022
February 20, 2022
February 6, 2022
October 9, 2020

പൗരത്വ ഭേദഗതി ബിൽ; അസമിലും ത്രിപുരയിലും പ്രതിഷേധം ശക്തം, കരസേനയെ വിന്യസിച്ചു

Janayugom Webdesk
December 11, 2019 6:23 pm

ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ അസമിലും ത്രിപുരയിലും കരസേനയെ വിന്യസിച്ചു. ത്രിപുരയില്‍ രണ്ട് കമ്പനി സേനയെയും അസമില്‍ ഒരു കമ്പനി സേനയെയുമാണ് വിന്യസിച്ചത്. അതിനിടെ, പ്രതിഷേധത്തെത്തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനേവാള്‍ വിമാനത്താവളത്തില്‍ അകപ്പെട്ടു. അതേസമയം, അസമില്‍ നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായ സാഹചര്യത്തിൽ ത്രിപുരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങളെല്ലാം ബിജെപി സര്‍ക്കാര്‍ നിരോധിച്ചു. 48 മണിക്കൂര്‍ നേരത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പൗരത്വബില്ലിനെച്ചൊല്ലി പ്രക്ഷോഭങ്ങള്‍ കനത്തതോടെ അസമിന്റെ പലഭാഗങ്ങളിലും ജനജീവിതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. പ്രതിഷേധ പ്രകടനങ്ങള്‍ മൂലം നിരവധി പേര്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.