20 April 2024, Saturday

Related news

March 12, 2024
February 8, 2024
January 29, 2024
January 26, 2024
December 4, 2023
May 18, 2023
May 5, 2023
April 28, 2023
April 18, 2023
April 10, 2023

സർക്കാരിന്റെ അധികാരത്തിൽ ​ഗവർണർ ആനാവശ്യമായി കൈകടത്തുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2022 10:46 am

കേരളത്തിലെപോലെ പഞ്ചാബിലുംഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭക്ക് മേല്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നു. പഞ്ചാബ് അ​ഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ വിസിയായി ഡോ സത്ബീർ സിങിനെ നിയമിച്ചതാണ് ഗവര്‍ണര്‍ ബൻവാരിലാൽ പുരോഹിതിനെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ​ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ​ഗവർണർ ഇടപെടേണ്ടതില്ല എന്ന് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കത്തും മാൻ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ​ഗവർണർ സർക്കാരിനെതിരെ നിഴൽ യു​ദ്ധത്തിൽ ഏർപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1970ലെ ഹരിയാന‑പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് കാർഷിക സർവ്വകലാശാലയുടെ വി.സിയെ നിയമിച്ചതെന്ന് ​ഗവർണർക്ക് അയച്ച കത്തിൽ മാൻ വ്യക്തമാക്കിയിരുന്നു.അതിൽ ഒരു മുഖ്യമന്ത്രിക്കോ ഗവർണർക്കോ റോളില്ല

കാർഷിക സർവ്വകലാശാലയുടെ വി.സിമാരായി ബൽദേവ് സിങ് ധില്ലനെയും എം.എസ്. കാങ്ങിനെയും മുമ്പ് നിയമിച്ചതിനെ ഉദ്ധരിച്ചായിരുന്നു മാനിന്റെ കത്ത്. മുമ്പ് വി.സികളെ നിയമിച്ചപ്പോഴൊന്നും ​ഗവർണറിന്റെ അനുവാദമോ സമ്മതമോ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഡോ. ​ഗോസാലിനേയും അപ്രകാരമാണ് നിയമിച്ചിരിക്കുന്നത്.ശാസ്ത്രജ്ഞനാണ് ഡോ ഗോസൽ. അദ്ദേഹം ആദരണീയനായ ഒരു സിഖുകാരൻ കൂടിയാണ്. അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഉത്തരവ് ലോകമെമ്പാടുമുള്ള പഞ്ചാബികളെ വളരെയധികം അസ്വസ്ഥരാക്കിയതായും മാൻ കത്തിൽ പറയുന്നു.

ആദ്യം പഞ്ചാബ് നിയമസഭാ സമ്മേളനം വിളിക്കുന്നതിൽ തടസം സൃഷ്ടിച്ചു, ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ വൈസ് ചാൻസലറുടെ നിയമനം നിങ്ങൾ റദ്ദാക്കി, ഇപ്പോൾ നിങ്ങൾ പിഎയു വിസി നിയമനം റദ്ദാക്കാൻ ഉത്തരവിട്ടു, ഇതെല്ലാം സർക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്, മാൻ കത്തിൽ പറഞ്ഞു.

Eng­lish Summary:
The Pun­jab Chief Min­is­ter said that the Gov­er­nor is unnec­es­sar­i­ly encroach­ing on the gov­ern­men­t’s power

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.