29 March 2024, Friday

Related news

February 2, 2024
December 25, 2023
December 24, 2023
October 5, 2023
October 5, 2023
September 18, 2023
September 16, 2023
August 18, 2023
July 13, 2023
June 22, 2023

നായക്കുട്ടിയെ മരത്തിൽ കെ ട്ടിത്തൂക്കി, മറ്റൊന്നിനെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു; കൗമാരക്കാരനെ തേടി സോഷ്യല്‍മീഡിയ

Janayugom Webdesk
ഹൈദരാബാദ്
November 20, 2022 12:44 pm

ഹൈദരാബാദിലെ കട്ടേദനലില്‍ നിന്ന് നായയോട് ക്രൂരതകാണിക്കുന്ന 19കാരന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. നായകുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കിക്കൊല്ലുന്നതിന്റെയും മറ്റൊരു നായയെ നാലാം നിലയില്‍ നിന്ന് താഴെ എറിഞ്ഞുകൊല്ലുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞ് കൊല്ലുന്ന നായുടെ മുഖവും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 

വിഡി​യോകൾ സ്‌ട്രേ ഫൗണ്ടേഷൻ ഫോർ ആനിമൽസും സിറ്റിസൺ ഫോൺ ആനിമൽ ഫൗണ്ടേഷനും മൈലർദേവ് പൊലീസിന് കൈമാറുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ സ്വാധീനത്തിലാകാം ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്തതെന്നാണ് സംഘടനയുടെ അധികൃതർ സംശയിക്കുന്നത്. അതേസമയം കുട്ടിയെ അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടി മാനസിക രോഗിയാണെന്ന് മൈലർദേവ്പള്ളി സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. കുട്ടിക്ക് കൗൺസിലിങ് നൽകിയെന്ന് പൊലീസ് പറഞ്ഞു. എന്നിരുന്നാലും മയക്കുമരുന്ന് ആരോപണത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

Eng­lish Summary:The pup­py was tied to a tree and anoth­er was thrown from the fourth floor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.