സംസ്ഥാനത്ത് ഇന്നും നാളെയും റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല. ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
മെയ് അഞ്ചു മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഭക്ഷ്യകിറ്റുകള്‍ വാങ്ങാനുള്ള മുന്‍ഗണനാവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് അഞ്ചിന് അവസരം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
റേഷന്‍ ധാന്യങ്ങള്‍ കിട്ടാന്‍ ഇ‑പോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നത്.
ഇതിന്റെ ഭാഗമായി ഇ പോസ് മെഷീനില്‍ ക്രമീകരണം വരുത്തുന്നതിനാലാണ് അവധി. ദേശീയ റേഷന്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ടാണ് ക്രമീകരണം. ഭക്ഷ്യധാന്യമോ സാനിറ്റൈസറോ കൊണ്ടുവന്നാല്‍ തിങ്കളാഴ്ച ഇവ ശേഖരിക്കാനായി കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.