February 9, 2023 Thursday

ഏഷ്യാ, പസഫിക് മേഖലയിൽ തുറന്നവിപണി; ആർസിഇപി കരാർ നിലവിൽവന്നു

Janayugom Webdesk
ഹാനോയ്
November 15, 2020 7:30 pm

ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി (ഫ്രീ ട്രേഡ്) യാഥാർഥ്യമാക്കി സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) 15 ഏഷ്യ- പസിഫിക്ക് രാജ്യങ്ങൾ ഒപ്പിട്ടു. ചൈന, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആണ് ഇതിൽ ഉള്ളത്. ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 30 ശതമാനം കയ്യാളുന്ന രാജ്യങ്ങൾ തമ്മിലാണ് കരാർ. സൗത്ത് ഈസ്റ്റ് ഏഷ്യൻ ഉച്ചകോടിയിലാണ് കരാർ വെർച്വലായി ഒപ്പുവച്ചിരിക്കുന്നത്.

രാജ്യങ്ങളിലെ തീരുവകൾ കുറയ്ക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, ഇ‑കൊമേഴ്സ് മേഖല പുതുക്കുക തുടങ്ങിയവ കരാറിന്റെ ഭാഗമാണ്. ഇതോടെ ഈ മേഖലകളിൽ ചൈന സ്വാധീനം വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

16 രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ആർസിഇപിയിൽ, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഒഴിവായിരുന്നു. ഗുണമേന്മ കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ വ്യാപകമായി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നായിരുന്നു പ്രധാനമായും ഇന്ത്യയുടെ ആക്ഷേപം. ഇവ പരിഹരിച്ച ശേഷം ഇന്ത്യ സന്നദ്ധത അറിയിച്ചാൽ കരാറിന്റെ ഭാഗമാകാൻ അവസരമുണ്ട്.

Eng­lish sum­ma­ry; The RCEP agree­ment came into force

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.