ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മലയാളി താരം എസ് ശ്രീശാന്തിന് ഇത്തവണയും ഐപിഎല്‍ കളിക്കാനാകില്ല. ഐപിഎല്ലിലെ അന്തിമ താര ലേലപട്ടികയില്‍ താരത്തിന്റെ പേര് ഒഴിവാക്കിയതാണ് ശ്രീശാന്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.
പതിനാലമത്തെ ഐപിഎല്‍ സീസണില്‍ കളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് 1114 താരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ ഏതെങ്കിലും ഫ്രാഞ്ചൈസി താല്പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ മാത്രമാണ് അന്തിമ പട്ടികയില്‍ ബിസിസിഐ ഉള്‍പെടുത്തിയത്. ശ്രീശാന്തില്‍ ഫ്രാഞ്ചൈസികള്‍ ഒന്നും തന്നെ താല്പര്യം പ്രകടിപ്പിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് അന്തിമ ലിസ്റ്റില്‍ നിന്നും ശ്രീശാന്തിന് പുറത്താക്കിയത്. ഒരു ഫ്രാഞ്ചൈസി വക്താവിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 292 താരങ്ങളാണ് ലേലത്തിനുള്ള അന്തിമ പട്ടികയിലുള്ളത്. ഫെബ്രുവരി 18 ന് ചെന്നൈയിലാണ് ലേലം നടക്കുന്നത്. 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളുമാണ് ലേലത്തിനുള്ള അന്തിമ പട്ടികയിലുള്ളത്.
ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റിലും 53 ഏകദിനങ്ങളിലും 10 ടി20യിലും കളിച്ചിട്ടുള്ള ശ്രീശാന്ത് 169 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ആദ്യ ഐ പി എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍ ശ്രീശാന്ത് ആയിരുന്നു.
English summary:The reason for expelling Sreesanth from the IPL 2021
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.