19 April 2024, Friday

സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Janayugom Webdesk
തിരുവനന്തപുരം
August 3, 2022 11:17 am

മഴയുടെ തീവ്രത കുറയുന്നതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് ജാഗ്രത തുടരും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് തുടരുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, തദശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്.

മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 95 ദുരിതാശ്വാസ ക്യാംപുകളിലായി 2,291 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് കര്‍ശന വിലക്കുണ്ട്.

കേരള എംജി കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളില്‍ എല്ലാ പരീക്ഷകളും മാറ്റിവെച്ചു, കോഴിക്കോട്, വയനാട് ജില്ലകളിലും മലപ്പുറം നിലമ്പൂരിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. മലപ്പുറത്ത് നാടുകാണി ചുരം വഴി മൂന്ന് ദിവസം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനത്ത് 9 എന്‍ഡിആര്‍എഫ് സംഘങ്ങളില്‍ വിവിധ ജില്ലകളില്‍ തുടരുന്നുണ്ട്.

Eng­lish sum­ma­ry; The red alert in sev­en dis­tricts in the state has been with­drawn; Red alert in three districts

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.