Janayugom Online
Acidental PM

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ പ്രദര്‍ശനം തടസ്സപ്പെടുത്തി

Web Desk
Posted on January 13, 2019, 3:35 pm

കൊല്‍ക്കത്ത: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെട്ടു. കൊല്‍ക്കത്ത നഗരത്തിലെ ക്വസ്റ്റ് മാളില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററിലാണ് സംഭവം. പ്രവര്‍ത്തകര്‍ തിയേറ്ററിന് നേരെ ആക്രമണം അഴിച്ചുവിട്ടു. സിനിമ കാണാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും ഉടന്‍ തിയേറ്റര്‍ വിട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനുപം ഖേര്‍ നായകനാകുന്ന ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.