അടിമാലി: നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന വാളറ പാട്ടേടമ്പ് ആദിവാസി മേഖലയില്‍ കാട്ടനയുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി.തിങ്കളാഴ്ച്ച വൈകിട്ടോടെ സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിലാണ് കാട്ടനയുടെ അസ്ഥികൂടം കാണപ്പെട്ടത്. സംഭവത്തില്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അസ്ഥികൂടം കൊമ്പനാനയുടേതാണെന്നാണ് പ്രാഥമിക വിവരം. ആനക്കൊമ്പുകള്‍ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ആന ചരിയാനുണ്ടായ സാഹചര്യം, ശരീരഅവശിഷ്ടങ്ങളുടെ പഴക്കം,ആനയുടെ പ്രായം തുടങ്ങിയ കാര്യങ്ങള്‍ വനപാലക സംഘം പരിശോധിച്ച് വരികയാണ്. ആനയെ വേട്ടക്കാര്‍ കൊലപ്പെടുത്തിയിരിക്കാനുള്ള സാഹചര്യവും വനപാലകര്‍ തള്ളിക്കളഞ്ഞിട്ടില്ല. ശരീര അവശിഷ്ടങ്ങളുടെ പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് വനപാലകര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണ സംഘം പ്രദേശവാസികളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
English Summary: The body of the elephant were found.
you may also like this video;