18 July 2024, Thursday
KSFE Galaxy Chits Banner 2

റിമാൻഡ് പ്രതി ചികിൽസയിലിരിക്കെ മരിച്ചു

Janayugom Webdesk
July 8, 2022 11:57 am

തിരുവനന്തപുരത്ത് ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. റിമാൻഡ് പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് മരിച്ചത്. ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം സംഭവിച്ചത്.

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ അഞ്ചാം പ്രതിയായി ആണ് പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ശരീരത്തിൽ ക്ഷതം ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. കളിച്ചപ്പോൾ വീണതാണ് എന്നാണ് പറഞ്ഞതെന്നും പൊലീസ് പറയുന്നു. ഇക്കാര്യം കസ്റ്റഡി റിപ്പോർട്ടിൽ ഉണ്ടെന്നും പൊലീസ് പറയുന്നുണ്ട്.

ശനിയാഴ്ച ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഞായറാഴചയാണ് അജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

Eng­lish summary;The remand accused died while under­go­ing treatment

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.