Web Desk

തിരുവനന്തപുരം

January 30, 2021, 5:53 pm

ചിലരുടെ ഇടപെടലാണ് കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഇല്ലാതായത്; തുറന്നു പറഞ്ഞ് കെ സുധാകരന്‍

Janayugom Online

കെപിസിസി പ്രസിഡന്‍റായി തന്നെ ചുമതപ്പെടുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്‍പര്യമുണ്ടായിരുന്നതായും, എന്നാല്‍ ചിലര്‍ നടത്തിയ ഇടപെടലാണ് തനിക്ക് പ്രസിഡന്‍റ് സ്ഥാനം കിട്ടാതെ പോയതെന്ന് കെ.സുധാകരന്‍ എംപി ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അഭിപ്രായപ്പെട്ടത്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അനൈക്യവും, ഗ്രൂപ്പ് പോരും പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്നും മുസ്ലീം ലീഗിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍‍ഡ് ഇടപെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും കനത്ത പരാജയമാണെന്നു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുറവിളി ഉണ്ടായി.തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും , വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഒരു സമിതി രൂപീകരിച്ചു.പത്ത് അംഗ സമതിയുടെ ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരിക്കണമെന്നു നിര്‍ദ്ദേശിച്ചു.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി,കണ്ണൂരിലെ വടകര, വയനാട്ടിലെ കല്‍പ്പറ്റ എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്നു നിര്‍ദ്ദേശവും വന്നു. പക്ഷെ കൊയിലാണ്ടിയോടും, വടകരയോടും അനുകൂല നിലപാടല്ല മുല്ലപ്പള്ളി എടുത്തത്. അവിടെ രണ്ടിടത്തും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകും. പിന്നെ കല്‍പ്പറ്റ സീറ്റാണ് എന്നാല്‍ മുസ്ലീം ലീഗ് എതിര്‍പ്പുമായി രംഗത്തുവന്നു. കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ കെപിസിസി അധ്യക്ഷനായി വര്‍ക്കിംഗ് പ്രസിഡന്‍റായ കെ. സുധാകരന്‍ വരുമെന്നു വാര്‍ത്തകള്‍ പരന്നു.

എന്നാല്‍ സുധാകരന്‍റെ വരവിനെ എ ‚ഐ ഗ്രൂപ്പുകളും , മുല്ലപ്പളളിയും ഒരേ പോലെ എതിര്‍ത്തതായിട്ടാണ് പുറത്തുവരുന്നത്. കെപിസിസി അധ്യക്ഷസ്ഥാനവും,സ്ഥാനാര്‍ത്ഥിത്വവും ഒന്നിച്ചുകൊണ്ടുപോയികൊള്ളുമെന്നു ഒരു ഘട്ടത്തില്‍ മുല്ലപ്പള്ളിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജപ്പെട്ടാലും തിരികെ വരുമ്പോള്‍ ആ സ്ഥാനത്ത് വീണ്ടും നില്‍ക്കാമല്ലോയെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. എന്നാല്‍ സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി വന്നാല്‍ പിന്നീട് ഒഴിയില്ല. അതിനാലാണ് മുല്ലപ്പള്ളിയും എതിര്‍ക്കുന്നത്. ഐ വിഭാഗത്തിലെ കണ്ണൂരിലെ രണ്ടു നേതാക്കന്‍മാരായിരുന്നു കെ.സുധാകരനും, കെ സി വേണുഗോപാലും.

എന്നാല്‍ ഗ്രൂപ്പിനുള്ളില്‍ തന്നെ ഇരുവരും രണ്ടു ധ്രുവത്തിലായിരുന്നു. കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ്ഹൈക്കമാന്‍ഡിന്‍റെ ഭാഗമായി സംഘടനാ ജനറല്‍ സെക്രട്ടറി ആയിതിനാല്‍ അദ്ദേഹത്തിന്‍റെസ്വാധീനവും സുധാകരനെ കെപിസിസി പ്രസിഡന്‍ര് ആക്കാതിരിക്കാന്‍ വിനിയോഗിച്ചു. തദ്ദേശ സ്വയംഭരണ തെരഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെതുടര്‍ന്നാണ് കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡുകള്‍ വരെ പ്രത്യക്ഷപ്പെട്ടു. സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് ആയി ചുമതയേല്‍ക്കുന്ന് സാഹചര്യം ഉണ്ടായപ്പോള്‍ താന്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ് മുല്ലപ്പള്ളി മാറിയത്.

കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രചരണത്തിനു പോകണമെന്നാണ് അദ്ദേഹം പറയുന്നത്. തന്‍റെ കെപിസിസി പ്രസിഡ‍ന്‍റ് സ്ഥാനം തടയപ്പെട്ടതിനു പിന്നില്‍ ആരാണെന്നും, അതുതിരുവനന്തപുരത്തു വെച്ചായിരുന്നതായും സുധാകരന്‍ സ്വകാര്യ ചാനലിനോട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കെപിസിസി പ്രസിഡന്‍റാകുവാന്‍ താല്‍പര്യമുണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. അന്ന് എടുത്തിരുന്നുവെങ്കില്‍ പലതും ചെയ്യാനാകുമെന്നു വിശ്വാസമുണ്ടായിരുന്നു. തന്‍റെയും ഉമ്മന്‍ചാണ്ടിയുടേയും ചിന്തകള്‍ വ്യത്യസ്തമാണ്, മറ്റ് നേതാക്കളുമായും താരതമ്യംചെയ്താല്‍ വ്യത്യാസം കാണാം സുധാകരന്‍ പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ 90 ശതമാനവും തന്നെ പിന്തുണയ്ക്കുന്നവരാണ് എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തെര‍‍ഞ്ഞെടുക്കപ്പെട്ടപ്രസിഡന്‍റായി വരാനാണ് ആഗ്രഹമെന്നും സുധാകരന്‍ പറയുന്നു.

ENGLISH SUMMARY: The removal of the KPCC pres­i­dent was due to the inter­ven­tion of some; K Sud­hakaran open­ly said

YOU MAY ALSO LIKE THIS VIDEO