25 April 2024, Thursday

Related news

April 25, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024

പുനഃസംഘടന; ബിജെപിയിലും പൊട്ടിത്തെറിക്ക് തുടക്കമായി

ബി രാജേന്ദ്രകുമാര്‍
പാലക്കാട്
October 6, 2021 12:05 pm

അഞ്ച് ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചതിനുപിന്നാലെ ബി ജെപിയിലും പൊട്ടിത്തെറിക്ക് തുടക്കമായി. പി കെ കൃഷ്ദാസ് പക്ഷത്തെയും രാമന്‍പിള്ളയുടെ കാലു തൊട്ടതിന്റെ പേരിൽ അനഭിമതയായി മാറിയ ശോഭാ സുരേന്ദ്രനെയും അടിച്ചമർത്താനുള്ള നീക്കത്തിലും പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത കൂടുതലണ്. പാലക്കാട് ജില്ലയില്‍ മൂന്നു സ്ഥാനങ്ങള്‍ വഹിച്ച് അഡ്വ. ഇ കൃഷ്ണദാസിനെ മാറ്റി, കെ എം ഹരിദാസിനെ നിയമിച്ചതിനെതിരെ ഒരു വിഭാഗം പരാതി നല്‍കി കഴിഞ്ഞു. സൗമ്യ ശീലനായ ഇദ്ദേഹം പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാക്കില്ലെന്നാണ് മുഖ്യ പരാതി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏകപക്ഷീയമായാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ആക്ഷേപവുമായി കൃഷ്ണദാസ് പക്ഷം രംഗത്തെത്തി കഴിഞ്ഞു. ബത്തേരി കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ പ്രതികരിച്ച സജിശങ്കറെ മാറ്റിയത് അനീതിയാണെന്നും പകപോക്കലാണെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു. ജെ ആര്‍ പത്മകുമാറിനെ ട്രഷര്‍ സ്ഥാനത്തു നിന്ന് നീക്കിയത് കണക്കാവശ്യപ്പെട്ടതിനാലാണെന്നും കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനെതിരെ ജെ പി നന്ദക്ക് ഇന്ന് രാവിലെ പരാതിയും നല്‍കി.കഴിഞ്ഞ ദിവസമാണ് അഞ്ച് ജില്ലാ പ്രസഡിന്റുമരെ മാറ്റി സംസ്ഥാന ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി നടത്തിയത്. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. സംസ്ഥാന ഖജാന്‍ജിയായി ഇ കൃഷ്ണദാസിനെ നിയമിച്ചത് ഉപകാര സ്മരണയാണെന്നും ആരോപണമുയര്‍ന്നു.

സംസ്ഥാന സെക്രട്ടറിമാരില്‍ ചിലര്‍ക്ക് ഉപാധ്യക്ഷന്മാരായി സ്ഥാനക്കയറ്റം നല്‍കിയെങ്കിലും ബി.ഗോപാലകൃഷ്ണന്‍, പി രഘുനാഥ്, സി ശിവന്‍കുട്ടി എന്നിവരെ വൈസ് പ്രസിഡന്റുമാരാക്കിയതിലും അമര്‍ഷം പുകയുകയാണ്.  കെ.ശ്രീകാന്ത്, ജെ.ആര്‍ പത്മകുമാര്‍, രേണു സുരേഷ്, പന്തളം പ്രതാപന്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിയായി നിയോഗിച്ചതും ഒരു വിഭാഗത്തിന്റെ എതിര്‍പ്പു മറികടന്നാണ്.
കെ.വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി എന്നിവരാണ് സംസ്ഥാന വക്താക്കള്‍. ജയരാജ് കൈമളാണ് ഓഫീസ് സെക്രട്ടറി. എംഎസ് സമ്പൂര്‍ണ്ണ, ജി.രാമന്‍ നായര്‍, ജി.ഗിരീശന്‍, ജി. കൃഷ്ണകുമാര്‍ എന്നിവരെ  ദേശീയ കൗണ്‍സില്‍ അംഗങ്ങളാക്കി. കിസാന്‍ മോര്‍ച്ച സംസ്ഥാന അധ്യക്ഷനായി ഷാജി ആര്‍ നായരെ തീരുമാനിച്ചിരുന്നു. എന്നാല്‍ പാലക്കാട് ജില്ലയിലെ സന്ദിപ്‌വാര്യരെ തഴഞ്ഞതിന് കാരണം കൃഷ്ദാസ് പക്ഷത്തോട് അടുപ്പം കാട്ടിയതിനാണെന്നും പാലക്കാട് നഗരസഭയിലെ അഴിമതികള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചതിന് പിന്നില്‍ സന്ദീപ് ആണെന്നും ഇതാണ് ഇ കൃഷ്ണദാസിന് അനര്‍ഹമായ ഖജാന്‍ജി പദം നേടിക്കൊടുത്തതെന്നും ആരോപണമുണ്ട്.

ശോഭാ സുരേന്ദ്രന് സ്ഥാനം നല്‍കാത്തതിലുള്ള പ്രതിഷേധവും പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ പ്രകടമാകും. ഇത്തരത്തില്‍ അര്‍ഹരായ പലരെയും തഴഞ്ഞിനെതിരെ ബിജെപിയിലെ പലരും കൂടുവിട്ട് കൂട് മാറാനുള്ള തിരക്കിലാണെന്നും വരും ദിവസങ്ങളില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും പ്രതീക്ഷിക്കാം.  പുനഃസംഘടന ഇപ്പോള്‍ ഭാഗികമായി മാത്രം നിജപ്പെടുത്തണമെന്നും ബാക്കി ജില്ലകളിലെ മാറ്റം നീട്ടിവെയ്ക്കണമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ദേശീയ പ്രസിഡന്റ് ജെ പി നന്ദയ്ക്ക് കത്തയച്ചതായും സൂചനയുണ്ട്.

 

Eng­lish Sum­ma­ry: The reor­ga­ni­za­tion was the begin­ning of an explo­sion in the BJP as well

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.