October 2, 2022 Sunday

Related news

July 18, 2022
December 8, 2021
November 23, 2021
September 18, 2021
June 4, 2021
May 21, 2021
May 7, 2021
February 23, 2021
December 15, 2020
October 10, 2020

താല്ക്കാലിക ആശ്വാസം മാത്രമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക്

Janayugom Webdesk
October 10, 2020 10:04 pm

ലോക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം നീട്ടാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

ലോക്ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം താല്ക്കാലിക ആശ്വാസം മാത്രമാണ്. മാര്‍ച്ചു മുതല്‍ ഓഗസ്റ്റുവരെയുള്ള മൊറട്ടോറിയം കാലയളവിലേക്കു മാത്രമാണ് ആനുകൂല്യങ്ങള്‍ ബാധകം. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല.

ലോക്ഡൗണ്‍ കാലത്ത് പ്രതിസന്ധി നേരിടുന്നവര്‍ക്ക് ഉള്ള അനൂകൂല്യം പഠിക്കാന്‍ രൂപീകരിച്ച കെ വി കാമത്ത് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നെങ്കിലും ഇതുപ്രകാരം പ്രത്യേക മേഖലയ്ക്കായി ഒരു സമവാക്യം രൂപീകരിച്ച് പരിഹാരം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ബാങ്കുകളും വായ്പ എടുത്തവരും തമ്മില്‍ ഇക്കാര്യത്തില്‍ നിലവിലുള്ള ചട്ടങ്ങളും ആനുകൂല്യങ്ങളും പരിഗണിച്ച് ധാരണയില്‍ എത്തുകയെന്ന മുന്‍നിര്‍ദ്ദേശമാണ് ആര്‍ബിഐ ആവര്‍ത്തിക്കുന്നത്. നിക്ഷേപകരുടെയും ബാങ്കുകളുടെയും താല്പര്യങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്. വായ്പകളെ നിഷ്‌ക്രിയ ആസ്തിയായി മാറ്റുന്നതിന് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ആര്‍ബിഐ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.