Web Desk

കൊൽക്കത്ത

January 22, 2020, 10:05 pm

പശ്ചിമ ബംഗാൾ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കും

Janayugom Online

തിങ്കളാഴ്ച വിളിച്ചുചേർക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പശ്ചിമ ബംഗാൾ പൗരത്വഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിക്കും. ഇതോടെ പൗരത്വഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയമവതരിപ്പിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും ബംഗാൾ.
മൂന്നോ നാലോ ദിവസത്തിനുള്ളിൽ പൗരത്വഭേദഗതിക്കെതിരായ പ്രമേയം ബംഗാൾ പാസാക്കുമെന്ന മുഖ്യമന്ത്രി മമതബാനർജിയുടെ പ്രതികരണം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തുകൊണ്ടുള്ള അറിയിപ്പുവന്നത്. ഈ മാസം ആദ്യം പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയമവതരിപ്പിക്കണമെന്ന സിപിഐ എമ്മിന്റെയും കോൺഗ്രസിന്റേയും ആവശ്യം മമത തള്ളിയിരുന്നു. പൗരത്വഭേദഗതിക്കെതിരെ ജനുവരി 13ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത പ്രതിപക്ഷയോഗത്തിലും പങ്കെടുക്കില്ലെന്ന് മമത പ്രഖ്യാപനം നടത്തിയിരുന്നു. പൗരത്വഭേദഗതിക്കും ദേശീയ പൗരത്വരജിസ്ട്രറിനെമെതിരെ ഇന്ന് ഡാർജലിങിൽ നടക്കുന്ന മാർച്ചിലും മമത ബാനർജി പങ്കെ‍ടുക്കും.

Eng­lish Sum­ma­ry: The res­o­lu­tion will be present against caa in west bangal

You may also like this video