September 28, 2023 Thursday

Related news

September 21, 2023
September 18, 2023
September 13, 2023
August 29, 2023
August 16, 2023
July 30, 2023
July 26, 2023
July 26, 2023
June 19, 2023
June 7, 2023

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രഖ്യാപിക്കും

Janayugom Webdesk
തിരുവനന്തപുരം
May 21, 2023 2:50 pm

ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന കുട്ടികള്‍ക്ക് അവസരം ഉണ്ടാക്കും. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്ന് മന്ത്രി പറഞ്ഞു. വൈകാതെ സർക്കാർ തലത്തിൽ അതിന്റെ ഉത്തരവ് ഉണ്ടാകും എന്നും മന്ത്രി അറിയിച്ചു. താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പണം അനുവദിക്കാത്തതിൽ ഉത്കണ്ഠ പെടേണ്ട കാര്യമൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. മുമ്പും അതിന് താമസം നേരിട്ടുണ്ട്. രാജ്യത്തെ കൊടുങ്കാറ്റ് പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. അതു കൊണ്ട് എപ്പോൾ കൊടുക്കുമെന്ന് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല എന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry; The result of high­er sec­ondary exam­i­na­tion will be declared on 25th of this month

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.