ഇന്ത്യൻ ടീമിന്റെ മടങ്ങിവരവ് വൈകും

Web Desk

ന്യൂഡൽഹി

Posted on May 20, 2020, 9:02 pm

ഇന്ത്യൻ ടീം ക്രിക്കറ്റിലേക്ക് മടങ്ങവരുന്നത് വൈകുമെന്ന് ബൗളിങ് കോച്ച് ഭരത് അരുൺ. കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് താരങ്ങൾക്ക് രണ്ട് മാസത്തെ പരിശീലനം ആവശ്യമുണ്ടെന്ന് ഭരത് അരുൺ പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്കു ചുരുങ്ങിയത് ആറു മുതല്‍ എട്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ക്യാംപ് സംഘടിപ്പിക്കേണ്ടി വരുമെന്നാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. കളിക്കാര്‍ക്ക് തങ്ങളുടെ ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കുന്നതിനു വേണ്ടിയാണിത്. അതിനു ശേഷം മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഭരത് അരുണ്‍ വ്യക്തമാക്കി. ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയുമായി കൃത്യമായ ആശയ വിനിമയം നടക്കുന്നുണ്ട്.

ഷമി തുടര്‍ച്ചയായി എനിക്ക് അദ്ദേഹത്തിന്റെ വിഡിയോകൾ അയക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തോടു സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതേ രീതിയിൽതന്നെ പരിശീലനം തുടരാനാണ് ഷമിക്കു നൽകിയ നിർദ്ദേശം. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ കരിയറിൽ ഒന്നോ, രണ്ടോ വർഷം അധികമായി ലഭിക്കുമെന്നു ഉപദേശിച്ചതായും ഭരത് അരുൺ പറഞ്ഞു. ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് വിരാട് കോലിയും സംഘവും അവസാനമായി കളിച്ചത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയായായിരുന്നു പര്യടനത്തിലെ അവസാനത്തേത്.

ഇവയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിനു തൊട്ടുമുമ്പ് നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു. ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി മത്സരമുള്ളത്. എന്നാൽ ഇത് നടക്കുമോ, വേണ്ടെന്നു വയ്ക്കുമോയെന്ന് തീരുമാനിച്ചിട്ടില്ല. ഐപിഎൽ മത്സരങ്ങളും അനിശ്ചിതത്വത്തിലാണ്. കോവിഡ് രോഗവും പിന്നാലെ ലോക്ഡൗണും എത്തിയതോടെ താരങ്ങളെല്ലാം സ്വന്തം വീടുകളിലാണ്.

Eng­lish Sum­ma­ry:The return of the Indi­an team will be delayed.

You may also like this video: