June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വ്യാജപട്ടയം നിര്‍മ്മിച്ച് കയ്യേറിയ ഭൂമി റവന്യു വകുപ്പ് തിരിച്ച് പിടിക്കുന്നു

By Janayugom Webdesk
January 24, 2020

ചതുരംഗപ്പാറയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാജപട്ടയം നിര്‍മ്മിച്ച് കൈയ്യേറിയ സ്ഥലം റവന്യുവകുപ്പ് തിരിച്ച് പിടിക്കുവാന്‍ നടപടികള്‍ ആരംഭിച്ചു. ചുതുരംപാറയില്‍ ഒന്നാം നമ്പര്‍ കാറ്റാടിയ്ക്ക് സമീപമുള്ള ബ്ലോക്ക് 18‑ല്‍ 98/2ല്‍ 3.35 ഹെക്ടര്‍ (ഏകദേശം 9 ഏക്കര്‍) സ്ഥലമാണ് വ്യാജപട്ടയത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തി കൈയ്യേറിയിരിക്കുന്നത്.

സര്‍വ്വേ നമ്പറിലെ പിഴവ് തിരുത്തുന്നതിനായി കെവീസ് ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ബേബി ജോസഫ് നല്‍കിയ അപേക്ഷയില്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് കൃത്യമം കണ്ടെത്തിയത്. ഇതിനായി നല്‍കിയ പട്ടയം വ്യജമാണെന്ന് കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് തണ്ടര്‍പേര്‍ റദ്ദ് ചെയ്ത്  ഉടുമ്പന്‍ചോല ലാന്റ് റിക്കോര്‍ഡ് തഹസില്‍ദാര്‍  കെ. എസ് ജോസഫ് ഉത്തരവ് ഇടുകയായിരുന്നു. കയ്യേറ്റക്കാര്‍ക്കെതിരെ ഭൂസംരക്ഷപ്രകാരമുള്ള ക്രിമിനല്‍ കേസ് നടപടികള്‍ക്ക് ഒരുങ്ങുകയാണ് റവന്യുവകുപ്പ്.

Eng­lish Sum­ma­ry: The Rev­enue Depart­ment regains the encroached land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.