27 March 2024, Wednesday

ആര്‍ ഒ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

Janayugom Webdesk
June 14, 2022 5:26 pm

അമ്പലപ്പുഴ: അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അമ്പലപ്പുഴ കുടുംബവേദി നൽകിയ ആർ ഒ പ്ലാന്റിന്റെ സമർപ്പണ സമ്മേളനം കുടുംബവേദി ചെയർമാൻ ഹരികുമാർ തട്ടാരുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സ്കൂൾ അടുക്കളയിൽ അഞ്ഞൂറ് ലിറ്ററിന്റെ ആർ ഒ പ്ലാന്റ് സ്ഥാപിച്ചു നൽകിയത്.

പി ടി എ പ്രസിഡന്റ് ജയരാജ് അധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ, കുടുംബവേദി വൈസ് ചെയർമാൻ രാജഗോപാലൻ ഉണ്ണിത്താൻ, ജനറൽ കൺവീനർ സി രാധാകൃഷ്ണൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എസ് ഉദയകുമാർ, പ്രഥമാധ്യാപിക വി ഫാൻസി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ കെ എസ് വികാസ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീജ രതീഷ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.