September 21, 2023 Thursday

കർണാടകയിൽ മോദി റോഡ്‌ഷോ നടത്തിയ റോഡ് ചാണകം തെളിച്ച് ശുചീകരിച്ചു

Janayugom Webdesk
May 16, 2023 5:50 pm

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തി​ന്റെ ഭാഗമായി ​പ്രധാനമന്ത്രി നരേന്ദ്ര മോദി ​റോഡ് ഷോ നടത്തിയ പാത ചാണകം തെളിച്ച് ശുചീകരിച്ച് ചാമുണ്ഡേശ്വരി ദേവിയുടെ ഭക്തർ. അംബാരിയിലേക്കുള്ള രാജപാതയെ മോദി ദുരുപയോഗം ചെയ്തെന്നും ചാമുണ്ഡേശ്വരിയുടെ ഭക്തർ എന്ന നിലയ്ക്ക് മോദിയുടെ പ്രവൃത്തി തങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാരണ്യപുരം നിവാസി കൻസലെ രവി പറഞ്ഞു.
മോദി റോഡ് ഷോ നടത്തിയ റോഡ് ഞായറാഴ്ചയാണ് ചാണകം തെളിച്ച് ശുചീകരിച്ചത്. “മോദിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിശുദ്ധ പാത മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നയാളാണ്. ചാമുണ്ഡേശ്വരി ദേവിയോട് അദ്ദേഹം മാപ്പ് ചോദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ‑അദ്ദേഹം പറഞ്ഞു.

കെആർ സർക്കിളിൽ നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം സായാജിറാവു റോഡിൽ ദൊഡ്ഡാസ്പത്ര സർക്കിളിന് സമീപം പൊലീസ് തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊതുശല്യമുണ്ടാക്കിയതിന് മൂന്ന് പേർക്കെതിരെ ദേവരാജ് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.