റോഡ് ടാർ ചെയ്യാൻ എത്തിച്ച റോളറിന് നിയന്ത്രണം നഷ്ടമായി കിണറ്റിൽ കിണറ്റില്‍ വീണു. കാസർകോട് ജില്ലയിലെ മാലോത്താണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ചുള്ളി സി വി കോളനി റോഡ് പണി നടക്കുന്നതിനിടെയാണ് അപകടം നടന്നത്. അഷ്‌റഫ് എന്നയാളുടെ കിണറിലേക്കാണ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോളർ ഓടിച്ചിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിനെത്തിയാണ് റോളർ കിണറിനു വെളിയിൽ എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.