September 29, 2022 Thursday

Related news

September 29, 2022
September 25, 2022
September 24, 2022
September 22, 2022
September 20, 2022
September 17, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022


കൊറോണയ്ക്കെതിരെ യന്ത്രമനുഷ്യര്‍ പോരിനിറങ്ങി

കെ രംഗനാഥ്
ദുബായ്
May 27, 2020 9:26 pm

കൊറോണയ്ക്കെതിരായ പടയോട്ടത്തില്‍ ശാസ്ത്രത്തിന്റെ സര്‍വസാധ്യതയും തിരയുന്ന സാങ്കേതികവിദഗ്ധര്‍ നിര്‍മ്മിതബുദ്ധിയേയും യന്ത്രമനുഷ്യരേയും പോരിനിറക്കി.  ഇന്ത്യക്കാരനായ അശ്വിന്‍ സാരാംഗിന്റെ റിലയബിള്‍ റോബോട്ടിക്സ് എന്ന സ്ഥാപനം പോര്‍ക്കളത്തിലിറക്കിയ യന്ത്രമനുഷ്യ പടയാളികള്‍ വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നവിധം രൂപകല്പന ചെയ്തവയാണ്.

വെെറസ് നശീകരണത്തിനും ഭക്ഷ്യവിഭവങ്ങളും മരുന്നും വീടുകളിലെത്തിക്കാനും രോഗനിര്‍ണ്ണയംപോലും നടത്താനും ഈ യന്ത്രപ്പടയാളികള്‍ക്കാവും. വ്യത്യസ്ത ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ള നാലിനം യന്തിരന്മാരെയും യന്തിരത്തികളെയുമാണ് കൊറോണ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പടയാളികളായി നിയോഗിച്ചിട്ടുള്ളതെന്ന് സാരംഗ് വ്യക്തമാക്കി.രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ഈ നിര്‍മ്മിതബുദ്ധി യന്ത്രമനുഷ്യര്‍ സഹായിക്കും.

രോഗിയുടെ സമീപത്തുചെന്ന് രോഗനിര്‍ണ്ണയം നടത്താന്‍ കഴിയുന്നതും ഈ രംഗത്തെ വലിയ നേട്ടമായി. കൊറോണ ബാധയുടെ ഫലമായുണ്ടാവുന്ന ഊഷ്മാവ് അളക്കുന്ന റോബോട്ടില്‍ കൃത്യതയാര്‍ന്ന തെര്‍മല്‍-ഓപ്റ്റിക്കല്‍ സെന്‍സറുകളാണുള്ളത്. യന്ത്രപ്പോരാളികള്‍ സ്ഥിരമായി അണുവിമുക്തവുമായിരിക്കും. അതിനാല്‍ സമ്പര്‍ക്കംമൂലംറോബോട്ടുകളില്‍ വെെറസ് സ്പര്‍ശിക്കുക പോലുമില്ല.

മാളുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ രോഗസാധ്യതയുള്ള മേഖലകളെ അണുവിമുക്തമാ‌ക്കാനും അവിടെയെത്തുന്നവരെ സാനിറ്റെെസര്‍ നല്കി കെെകള്‍കഴുകിക്കാനുമുള്ള ദൗത്യമായിരിക്കും ചില യന്ത്രപ്പോരാളികള്‍ നിര്‍വഹിക്കുക. ക്വാറന്റെെന്‍ കേന്ദ്രങ്ങളില്‍ പരസ്പര്‍ശമില്ലാതെ ആഹാരവും മരുന്നും രോഗികള്‍ക്കെത്തിക്കാന്‍ കഴിയുന്ന റോബോട്ടുകള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കി ആ ജോലി ഏറ്റെടുക്കാനും കഴിയും. ഇതിനെല്ലാം പുറമേ ബോധവല്ക്കരണത്തിനും ടെലിമെഡിസിനുമായി രൂപകല്പന ചെയ്ത യന്ത്രപ്പോരാളികളും നിര്‍മ്മിതബുദ്ധി മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്നും അശ്വിന്‍സാരംഗ് അഭിപ്രായപ്പെട്ടു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.