20 April 2024, Saturday

മനുഷ്യ ജീവിതത്തില്‍ ഹൃദയ സംസ്‌കാരത്തിനുള്ള പങ്ക് വലുത്: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ

Janayugom Webdesk
ഹരിപ്പാട്
May 13, 2022 10:45 am

സംസ്‌കാരങ്ങള്‍ പലതുണ്ടെങ്കിലും അതില്‍ ഹൃദയ സംസ്‌കാരമാണ് ശ്രേഷ്ഠമെന്നും ഹൃദയ സംസ്‌കാരം മനുഷ്യന്റെ മറ്റെല്ലാ സംസ്‌കാരങ്ങളെക്കാളും മികവുറ്റതാകണമെന്നും കവി വലയാര്‍ ശരത് ചന്ദ്രവര്‍മ്മ. വീയപുരം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ഫ്രണ്ട്‌സ് ഓഫ് പായിപ്പാട് സംഘടിപ്പിച്ച നാട്ട് പൂരം മെഗാമേളയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയ വിശാലത മനുഷ്യന് അത്യന്താപേക്ഷിതമാണ്. ഹൃദയ ശുദ്ധിയുള്ളവര്‍ ജീവിതത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ശോഭയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി എ ഷാനവാസ്, വാര്‍ഡ് അംഗങ്ങളായ ലത്തീഫ്, കെ ജയകൃഷ്ണന്‍, പായിപ്പാട് ജലോത്സവ സമിതി സെക്രട്ടറി കെ കാര്‍ത്തികേയന്‍, സുമേഷ് കാരിച്ചാല്‍, ഫ്രണ്ട്‌സ് ഓഫ് പായിപ്പാട് സെക്രട്ടറി വിനോദ് കാര്‍ത്തി, ട്രഷറര്‍ ആഷാദ് മുരളി എന്നിവര്‍ സംസാരിച്ചു.

മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് വീയപുരം ഗവ. എച്ച് എസ് എസിലെ ഷൈനി ടീച്ചര്‍ക്ക് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും നിധിന്‍ ജെയ്ക്കും ചേര്‍ന്ന് സമ്മാനിച്ചു. ജലോത്സവ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് ശില്‍പി ഉമാമഹേശ്വരന്‍ ആചാരിക്കും, മികച്ച കര്‍ഷകനായ രാജേഷിനും കുട്ടി കര്‍ഷകനായ മാസ്റ്റര്‍ അഭിഷേകിനും, മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ട പി പ്രജിനും എന്നിവര്‍ക്ക് സിനിമാ താരം നിധിന്‍ ജെയ്ക്ക് അവാര്‍ഡ് വിതരണം ചെയ്തു. രാവിലെ നടന്ന മെഡിക്കല്‍ ക്യാമ്പ് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഞ്ജിനി ചന്ദ്രന്‍, വാര്‍ഡ് അംഗങ്ങളായ കെ ജയകൃഷ്ണന്‍, ബി സുമതി, ജഗേഷ് ഫ്രണ്ട്‌സ് ഓഫ് പായിപ്പാട് പ്രസിഡന്റ് ജിനു കെ ജോണ്‍, തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പായസ മേള സിനിമ- സീരിയല്‍ താരം നിഷാ മാത്യൂ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങളായ ലില്ലി വര്‍ഗീസ്, ജിറ്റു കുര്യന്‍, ഫ്രണ്ട്‌സ് ഓഫ് പായിപ്പാട് അംഗങ്ങളായ പ്രഭാ മോഹന്‍ ദാസ്, എസ്.ശാലിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ‘നവമാധ്യമങ്ങളും നല്ല വാര്‍ത്തകളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വാര്‍ത്താ അവതാരക ശ്രീജാ ശ്യാം ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് എസ്എച്ച്ഒ ടി ഫറാഷ് ഐപിഎസ് മുഖ്യാതിഥിയായി. വാര്‍ഡ് അംഗം പ്രീത, സിഡിഎസ് ചെയര്‍പേഴ്ശണ്‍ സുലേഖാ സാദിഖ് എന്നിവര്‍ സംസാരിച്ചു.

Eng­lish sum­ma­ry; The role of heart cul­ture in human life is great: Vay­alar Sarath Chan­dra Varma

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.