16 June 2024, Sunday

Related news

June 14, 2024
June 11, 2024
June 10, 2024
June 7, 2024
May 28, 2024
May 23, 2024
May 23, 2024
May 21, 2024
May 20, 2024
April 18, 2024

ആര്‍എസ്എസ് കര്‍ഷക സംഘടനയും തുറന്ന സമരത്തിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
September 2, 2021 11:04 pm

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപക പ്രതിഷേധവുമായി ആര്‍എസ്എസ് അനുബന്ധ കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബികെഎസ്). നിയമം സംബന്ധിച്ച കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ബികെഎസിന്റെ പ്രതിഷേധം. 

വിളകളുടെ മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ തീരുമാനിക്കുകയും പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടുളള തർക്കം പരിഹരിക്കാൻ കർഷകർ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചുകൊണ്ടുള്ള പുതിയ നിയമം രൂപീകരിക്കണമെന്നും ബികെഎസ് ട്രഷറര്‍ യുഗല്‍ കിഷോര്‍ മിത്ര പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കാന്‍ ഓഗസ്റ്റ് 31 വരെ നരേന്ദ്ര മോഡി സര്‍ക്കാരിന് സമയം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:The RSS farm­ers’ orga­ni­za­tion also went into open struggle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.