Web Desk

ന്യൂഡൽഹി:

February 06, 2021, 7:21 pm

കേന്ദ്ര കൃഷിമന്ത്രിയുടെ തലയിൽ അധികാരധാര്‍ഷ്ട്യമെന്ന് ആർഎസ്എസ്

Janayugom Online

കർഷക സമരത്തിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ തുറന്ന ആക്രമണവുമായി ആർഎസ്എസ്.
കേന്ദ്രമന്ത്രി തോമറിന്റെ തലയിൽ അധികാരത്തിന്റെ ധാർഷ്ട്യം നിറഞ്ഞിരിക്കുകയാണെന്ന് മധ്യപ്രദേശിലെ മുതിർന്ന ആർഎസ്എസ് നേതാവായ രഘുനന്ദൻ ശർമ്മ തുറന്നടിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിമർശനം.

കർഷകർക്ക് ആവശ്യമില്ലാത്ത നിയമങ്ങൾ എന്തിനാണ് അവരെ അടിച്ചേൽപ്പിക്കുന്നതെന്ന് ശർമ്മ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആരാഞ്ഞു. കോൺഗ്രസിന്റെ ജീർണിച്ച നയങ്ങൾ‍ തന്നെയാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ദേശീയ താല്പര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം മോഡി സർക്കാരിന് മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY: The RSS says pow­er is in the head of the Union Agri­cul­ture Minister

YOU MAY ALSO LIKE THIS VIDEO