15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
August 3, 2024
May 31, 2024
May 2, 2024
April 17, 2024
February 12, 2024
October 21, 2023
August 9, 2023
June 20, 2023

യുഎഇയെ കെെപിടിച്ചുയര്‍ത്തിയ ഭരണാധികാരി

Janayugom Webdesk
അബുദാബി
May 13, 2022 11:04 pm

21-ാം നൂറ്റാണ്ടിലേക്കുള്ള യുഎഇയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍. ജനക്ഷേമപ്രവര്‍ത്തനങ്ങളിലും ഭരണനിര്‍വഹണത്തിലുമുള്ള പ്രാവീണ്യമായിരുന്നു അദേഹത്തിന്റെ ജനസമ്മതിക്കുള്ള കാരണം. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1966 ഓഗസ്റ്റിൽ എമിറേറ്റ്സിന്റെ ഭരണാധികാരിയായി അ­ബുദാബി നഗരത്തിലേക്ക് മാറിയപ്പോൾ, കിഴക്കൻ പ്രവിശ്യയിലെ തന്റെ പ്രതിനിധിയായും പ്രസിഡന്റായും 18 വയസുളള മൂത്ത മകൻ ഷെയ്ഖ് ഖലീഫയെ നിയമിച്ചു. പിതാവിന്റെ പാത പിന്തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയില്‍ കാര്‍ഷിക രംഗത്തുള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് ഷെയ്ഖ് ഖ­ലീഫ തുടക്കം കുറിച്ചു. 

കിഴക്കന്‍ പ്രവിശ്യാ നഗരമായ അല്‍ ഐനിലെ ഭരണവിജയത്തില്‍ നിന്നാണ് പൊതുസേവന രംഗത്തെ ദീര്‍ഘകാല ജീവിതം അദ്ദേഹം ആരംഭിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ, ഷെയ്ഖ് ഖലീഫ നിരവധി സുപ്രധാന പദവികൾ വഹിച്ചു. അബുദാബി കിരീടാവകാശിയായി നാമനിർദേശം ചെയ്തതിന്റെ അടുത്ത ദിവസം, അബുദാബിയിലെ പ്രതിരോധ വകുപ്പിന്റെ തലവനായും അദ്ദേഹം നിയമിതനായി. 1971 ല്‍ എമിറേറ്റ് സർക്കാരിന്റെ പുനഃസംഘടനയുടെ ഭാഗമായി, അബുദാബി ഭരണാധികാരിയായും പ്രതിരോധ, ധനകാര്യ മന്ത്രിയായും ഷെയ്ഖ് ഖലീഫയെ നിയമിച്ചു.

ഷെയ്ഖ് സുല്‍ത്താന്റെ മരണത്തോടെ 2004 ലാണ് അദ്ദേഹം യുഎഇ പ്രസിഡന്റായി നിയമിതനായത്. ഇതിനു ശേഷമാണ് ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങൾക്കുള്ള നോമിനേഷൻ സമ്പ്രദായം വികസിപ്പിക്കുന്നതിനുള്ള ഒരു സംരംഭം അദ്ദേഹം ആരംഭിച്ചത്. ഭവന നിർമ്മാണം, ജലവിതരണ സംവിധാനം, റോഡുകൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെ വിപുലമായ വികസന പരിപാടികളുടെ സാക്ഷാത്കാരത്തിന് ഷെയ്ഖ് ഖലീഫ മേൽനോട്ടം വഹിച്ചു. നോര്‍ത്തേണ്‍ എമിറേറ്റ്സിന്റെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി അദ്ദേഹം യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങള്‍ നടത്തി. 

1976‑ൽ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സ്ഥാപിച്ചു. വരും തലമുറകൾക്ക് സുസ്ഥിരമായ വരുമാന സ്രോതസ്സ് ഉറപ്പാക്കാൻ എമിറേറ്റിന്റെ സാമ്പത്തിക നിക്ഷേപം നിയന്ത്രിക്കുന്നത് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയാണ്. ഇന്ന് കാണുന്ന രീതിയിലേക്ക് യുഎഇയെ മാറ്റിയതും അദ്ദേഹം ആരംഭിച്ച വികസന പദ്ധതികളായിരുന്നു. 

Eng­lish Summary:The ruler who over­threw the UAE
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.