19 April 2024, Friday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023

ശബരിമല വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറും

Janayugom Webdesk
July 11, 2022 2:48 pm

ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വെർച്വൽ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവുമടക്കം പൂർണമായും ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വെർച്വൽ ക്യൂ സംവിധാനം ദേവസ്വംബോർഡിന് കൈമാറുന്നത്.

മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

പൊലീസ് നടപ്പാക്കി വന്നിരുന്ന ശബരിമലയിലെ വെർച്വൽ ക്യു സംവിധാനം ദേവസ്വം ബോർഡിന് കൈമാറാൻ ഹൈക്കോടതി വിധി വന്നിരുന്നു.

വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് 2021ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ച് 2022 മേയ് മാസത്തിലാണ് കോടതി ദേവസ്വം ബോർഡന് അനുകൂലമായി വിധി പറഞ്ഞത്.

ഈ വിധിയെ തുടർന്നാണ് സാങ്കേതിക ക്രമങ്ങൾ പൂർത്തിയാക്കി വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറുന്നത്. എന്നിരുന്നാലും വെർച്വൽ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പോലീസ് സഹായം തുടരും.

Eng­lish summary;The Sabari­mala vir­tu­al que sys­tem will be hand­ed over to the Devas­wom Board

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.