ബീനയുടെ കുടുംബത്തിന്റെ ത്യാഗം മൂന്ന് പേർക്ക് പുതുജീവന് തുണയായി

Web Desk

കോഴിക്കോട്

Posted on August 17, 2020, 9:26 pm

ബീനയുടെ കുടുംബത്തിന്റെ ത്യാഗം മൂന്ന് പേർക്ക് പുതുജീവന് തുണയായി. മാഹി ചൂടിക്കോട്ട സ്വദേശി മനോഹരന്റെ ഭാര്യ ബീന (52 )യെ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ആഗസ്റ്റ് 8 നാണ് ആശുപതിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുടുംബം അവയവദാനത്തിന് തയ്യാറായത്.

അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ബീനയുടെ കുടുംബം. തങ്ങളുടെ സാമൂഹിക പതിബദ്ധതയുടെ ഭാഗമായാണ് അമ്മയുടെ അവയവങ്ങൾ ദാനം ചെയ്യുന്നതെന്ന് മകൻ അക്ഷയ് പറഞ്ഞു.

കുടുംബം അവയവദാനത്തിന് തയ്യാറായതോടെ അവയവങ്ങൾ അനുയോജ്യമായവർക്കുള്ള അന്വേഷണം ആരംഭിച്ചു. സർക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജിവനിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ബീനയുടെ അവയവങ്ങൾ അനുയോജ്യമായവരെ ഉടൻ തന്നെ കണ്ടെത്തുകയും തുടർന്ന് മുഖ്യമന്തിയുടേയും ആരോഗ്യവകുപ്പ് മന്തിയുടേയും ഓഫീസുകളുമായി ബന്ധപ്പെട്ട് കോവിഡ് കാലത്തെ സാങ്കേതിക തടസ്സങ്ങൾക്ക് നീക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. മൃതസഞ്ജീവനി അപോപിയേറ്റ് അതോററ്റി കൂടിയായ മെഡിക്കൽ ഡയറക്ടർ ഡോ. എ. റംലാബീവി, ജോയിൻറ് ഡി എം ഇ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളേജ് പിൻസിപ്പാളുമാ ഡോ. സാറ വർഗ്ഗീസ്, നോഡൽ ഓഫീസർ ഡോ. നോബിൾ ഗേഷ്യസ് എന്നിവരും ഇതിനായി ഇടപെടുകയും സാങ്കേതിക തടസ്സങ്ങൾ പെട്ടെന്ന് നീക്കുവാനാവശ്യമായ സഹായ സഹകരണങ്ങൾ നിർവ്വഹിക്കുകയും ചെയ്തു.

ബീനയുടെ കരൾ, വൃക്ക എന്നിവ കോഴിക്കോട് ആസ്റ്റർ മിംസിലെ രോഗികൾക്കാണ് ലഭിച്ചത്. രാവിലെ 9 മണിയോടെ ആരംഭിച്ച ശസ്തകിയകൾ ഉച്ചയ്ക്ക് 3 മണിയോട് കൂടിയാണ് പൂർത്തിയായത്. ഒരു വർഷത്തിന് ശേഷം ഉത്തര കേരളത്തിൽ നടക്കുന്ന രണ്ടാമത്തെ ഡിസീസ്ഡ് ഡോണർ ഓർഗൻ ടാൻസ്പ്ലാന്റാണ് ഇത്. ബീനയുടെ കുടുംബത്തിന്റെ ഇച്ഛാശക്തിയും, ത്യാഗമനോഭാവവും പ്രത്യേകം ആദരിക്കപ്പെടേണ്ടതാണെന്ന് ആസ്റ്റർ മിംസ് സി ഇ ഒ ഫർഹാൻ യാസിൻ പറഞ്ഞു.

ലിവർ ടാൻസ്പ്ലാൻറ് വിഭാഗം സർജന്മാരായ ഡോ. സജീഷ് സഹദേവൻ, ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജൻ, ഡോ. സീതാലക്ഷ്മി, യൂറോളജിവിഭാഗം സർജന്മാരായ ഡോ. രവികുമാർ, ഡോ. അഭയ് ആനന്ദ്, ഗ്യാസ്ടോ എൻററോളജി വിഭാഗം മേധാവി ഡോ. അനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്തേഷ്യവിഭാഗം ഡോ. കിഷോർ കുമാറിൻറെയും ടാൻസ്പ്ലാന്റ് അനസ്തറ്റിസ്റ്റ് ഡോ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം എന്നിവരാണ് ശസ്തകിയയ്ക്ക് നേതൃത്വം വഹിച്ചത്. ടാൻസ്പ്ലാൻറ് കോർഡിനേറ്റർ അൻഫി മിജോ കോർഡിനേഷൻ നിർവ്വഹിച്ചു.

you may also like this video