24 April 2024, Wednesday

സ്കൂള്‍ തുറന്നെങ്കിലും ഉച്ചഭക്ഷണമില്ല വെള്ളം കുടിച്ച് പട്ടിണി മാറ്റി കുട്ടികള്‍

Janayugom Webdesk
ലഖ്നൗ
September 17, 2021 10:25 pm

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ ഉത്തര്‍പ്രദേശില്‍ പതിനെട്ടുമാസത്തിന് ശേഷം തുറന്നുവെങ്കിലും പാവപ്പെട്ട കുട്ടികള്‍ ഉച്ചഭക്ഷണമില്ലാത്തതിനാല്‍ വെള്ളം കുടിച്ച് പട്ടിണി മാറ്റുന്നു. സെപ്റ്റംബര്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നതിനാല്‍ പാവപ്പെട്ട കുടുംബങ്ങളിലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സന്തോഷത്തോടെയാണ് സ്കൂളുകള്‍ തുറക്കുന്നത് കാത്തിരുന്നത്. എന്നാല്‍ ഓരോ ദിവസവും അടുത്തദിവസം ഉച്ചഭക്ഷണം എത്തുമെന്ന വാഗ്ദാനമല്ലാതെ ഇതുവരെ ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് ന്യൂസ്‌ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തയില്‍ പറയുന്നു. ലഖ്നൗവിലെ ചിന്‍ഹട്ട്, ബാരാബങ്കി തുടങ്ങിയ ബ്ലോക്കുകളില്‍പ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞാണ് പോര്‍ട്ടല്‍ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്.

 

starvation

 

ചിന്‍ഹട്ടിലെ എട്ടുവയസുകാരിയായ അന്‍ക്രിതി സുമന്‍, ബാരാബങ്കിയിലെ മൂന്ന് കുട്ടികളുടെ രക്ഷിതാവായ രമേശ്, വിദ്യാര്‍ത്ഥിയായ അരുണേഷ് തുടങ്ങിയവരുടെ അനുഭവങ്ങളാണ് വാര്‍ത്തയിലുള്ളത്. സ്കൂളുകള്‍ അടച്ചിട്ട ഘട്ടത്തില്‍ മറ്റുചില സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നതുപോലെ റേഷനോ ബാങ്കുകള്‍ മുഖേന സാമ്പത്തിക സഹായമോ ലഭക്മെകുമെന്ന് പ്രീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്നും സ്കൂളുകള്‍ തുറന്നിട്ടും കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്ത് പലയിടത്തും ഇതുതന്നെയാണ് സ്ഥിതിയെന്ന് പൊതുപ്രവര്‍ത്തകനായ വീരേന്ദ്ര മിശ്ര പറഞ്ഞു. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പണം അനുവദിച്ചാലും ചില റേഷന്‍ കടകളില്‍ ധാന്യങ്ങള്‍ ഇല്ലാത്തതിനാല്‍ കട ഉടമകള്‍ നല്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം ലഭിച്ച ഭക്ഷണം കഴിക്കാന്‍ പറ്റാത്തത് ആയതിനാല്‍ കളയേണ്ടിവന്ന അനുഭവവും വാരാണസിയിലെ കക്കര്‍മട്ട നഗരത്തിലെ ഒരു സ്കൂളിലുണ്ടായി. സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ഉച്ചഭക്ഷണത്തിന് അര്‍ഹരായിട്ടുള്ളത്.

 

Eng­lish Sum­ma­ry: The school is open but there is no lunch

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.