16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 6, 2024
August 6, 2024
August 4, 2024
July 29, 2024
July 29, 2024
July 28, 2024
July 27, 2024
July 27, 2024
July 27, 2024

അര്‍ജുനായി തെരച്ചില്‍ തുടരുന്നു

Janayugom Webdesk
കോഴിക്കോട്
July 25, 2024 11:00 pm

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്നും അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും. പത്ത് ദിവസം പിന്നിട്ട ദൗത്യം പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രതിസന്ധിയിലായത്.

നദിയിലെ കുത്തൊഴുക്ക് വലിയ വെല്ലുവിളിയാകുകയായിരുന്നു. പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രക്കിന്റെ ക്യാബിൻ കണ്ടെത്താനുള്ള ശ്രമമാണ് തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡ്രോൺ പരിശോധന വൈകീട്ട് താത്ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് അർജുന്റെ കണ്ണാടിക്കലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. 

Eng­lish Sum­ma­ry: The search for Arjun continues

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.