27 March 2024, Wednesday

Related news

March 24, 2024
February 10, 2024
November 30, 2023
November 6, 2023
November 3, 2023
October 20, 2023
September 5, 2023
August 4, 2023
July 2, 2023
May 13, 2023

ഒഴുക്കിൽപെട്ട ആദിവാസി ബാലനുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

Janayugom Webdesk
ഇടുക്കി
August 6, 2022 3:22 pm

ഇടുക്കി വണ്ടിപെരിയാർ ഗ്രാമ്പിയിൽ ആദിവാസി ബാലനെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ തെരച്ചിൽ പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താൻ സാധിക്കുകയുള്ളു.

നേരം ഇരുട്ടിയതോടെ സംഘം കുട്ടിക്കായുള്ള തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതൽ തിരച്ചിൽ വീണ്ടും ആരംഭിച്ചു. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരയുന്നത്.

ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.

തോടെ കൃഷി നാശം വ്യാപകമായിട്ടുണ്ട്. വാഴയും കവുങ്ങ് തെങ്ങ് എന്നിവയുടെ തൈകളും ധാരാളം വെള്ളത്തിൽ മുങ്ങി നശിച്ചു പോയി. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഈ മേഖലകളിലെ കർഷകർക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായത്.

മൂന്നാർ :മൂന്നാറിലെ കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍

പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സമാനമായ രീതിയില്‍ കുണ്ടളയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നാര്‍ വീണ്ടും നടുങ്ങി. ഉയരത്തില്‍ നിന്നും ഉത്ഭവിച്ച ഉരുള്‍പൊട്ടലില്‍ ആളപായം ഉണ്ടാകാതിരുന്നത് ആശ്വാസമായി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. മലവെള്ളപ്പാച്ചിലില്‍ ഇരച്ചെത്തിയ മണ്ണും കല്ലുമെല്ലാം വന്നടിഞ്ഞ് മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു.

റോഡ് തകര്‍ന്നതോടെ വട്ടവട, കോവിലൂര്‍, ടോപ്പ്‌സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. മൂന്നാറില്‍ നിന്നും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു. കെഡിഎച്ച്പി കമ്പനിയുടെ നേതൃത്വത്തിലായിരുന്നു വീടുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, അഡ്വ.എ.രാജാ എം.എല്‍.എ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു.

Eng­lish summary;The search for the trib­al boy who was caught in the riv­er has resumed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.