അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.
നാവായിക്കുളം കുടവൂർ എൻഎൻബി ഹൗസിൽ സഹദിന്റെയും നാദിയയുടെയും മകൾ റിസ്‌വാന (ഏഴ്)യാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
ഒന്നര വയസുള്ള സഹോദരി വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് സഹോദരിയെ രക്ഷിക്കാൻ ഓടിയെത്തിയ റിസ്‌വാനയുടെ ദേഹത്ത് മരം വീണാണ് അപകടം സംഭവിച്ചത്.
സഹോദരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്‌വാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.