കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്കായി രണ്ടാം ദിനവും ട്രെയിനുകള്‍ ഓടുന്നു. ഇന്ന് അഞ്ച് ട്രെയിനുകള്‍ അതിഥി തൊഴിലാളികളെയും കൊണ്ട് പുറപ്പെടും. തിരുവനന്തപുരത്ത് നിന്ന് ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിൻ പുറപ്പെടുന്നത്.കോഴിക്കോട് നിന്ന് വൈകീട്ട് ഝാര്‍ഖണ്ഡിലേക്ക് പ്രത്യേക ട്രെയിന്‍ ഓടും. ആലുവ,തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബിഹാറിലെ പാട്നയിലേക്കും, എറണാകുളം സൗത്തില്‍ നിന്ന് ഒഡിഷയിലെ ഭുവനേശ്വറിലേക്കുമാണ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ യാത്ര തിരിക്കും എന്നാണ് സൂചന. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മാത്രമായിരിക്കും കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ. വരും ദിവസങ്ങളിൽ ഒഡീഷ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ഓരോ ട്രെയ്നിലുമായി 1200 തൊഴിലാളികളെ, ശാരീരിക അകലം പാലിച്ചുള്ള മുൻകരുതലുകളെടുത്ത് നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം.
വെള്ളിയാഴ്ച വൈകീട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയിൻ കേരളത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയിൻ. 1200 ഓളം അതിഥി തൊഴിലാളികളാണ് ഇതിലൂടെ മടങ്ങിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.