Web Desk

ശ്രീനഗർ

June 07, 2020, 5:27 pm

സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Janayugom Online

ഷോപ്പിയാനില്‍ പുലര്‍ച്ചെ മുതല്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലെ റെബാൻ മെഖലയിലാണ് ഏറ്റുമുട്ടല്‍.

തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഏത് ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.

you may also like this video;