October 2, 2023 Monday

Related news

September 30, 2023
September 29, 2023
September 25, 2023
September 25, 2023
September 23, 2023
September 16, 2023
September 9, 2023
September 6, 2023
September 5, 2023
September 4, 2023

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവ്

Janayugom Webdesk
കൊച്ചി
May 23, 2023 7:00 pm

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവ്. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55)എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന്‍ മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും വിധിച്ചത്. മരണം വരെ കഠിന തടവ് കൂടാതെ മറ്റു വകുപ്പുകളില്‍ 16 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചു. 2019 ഫെബ്രുവരിയിലാണ് സംഭവം നടന്നത്.

ഫ്ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി തുടര്‍ന്ന് അമ്മയോട് വിവരം പറയുകയും കുട്ടിയുടെ മൊഴിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Eng­lish Summary;The secu­ri­ty guard of the flat who molest­ed an eight-year-old girl was sen­tenced to life imprisonment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.