4 October 2024, Friday
KSFE Galaxy Chits Banner 2

Related news

March 6, 2024
March 3, 2024
March 2, 2024
September 3, 2023
September 3, 2023
August 19, 2023
August 18, 2023
August 18, 2023
August 17, 2023
August 12, 2023

തൃക്കാക്കരമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനുവേണ്ടി കര്‍ദ്ദിനാള്‍ ഇടപെട്ടിട്ടില്ല; ആരോപണങ്ങള്‍ ദുരുദ്ദേശത്തോടെയാണെന്നു സീറോമലബാര്‍ സഭ

Janayugom Webdesk
May 6, 2022 3:30 pm

തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഡോ.ജോ ജോസഫിനു വേണ്ടി സീറോമലബാര്‍ സഭ ഇടപെട്ടിട്ടില്ലെന്നു സഭ പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ദുരുദ്ദേശത്തോടെയാണെന്നും,കര്‍ദ്ദിനാള്‍ ഇടപെട്ടിട്ടില്ലെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു

താന്‍ സമുദായത്തിന്റെ നോമിനിയാണെന്നു പറയുന്നത് വെറും ആരോപണം മാത്രമാണെന്നു സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കിയിരുന്നു സ്ഥാനാര്‍ഥിത്വത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്ന് നൂറുശതമാനവും ഉറപ്പിച്ചുപറയാം. സഭയുടെ സ്ഥാപനത്തില്‍ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആള്‍മാത്രമാണ് താന്‍. അതുകൊണ്ട് സഭാസ്ഥാനാര്‍ഥിയെന്ന് പറയാന്‍ പറ്റില്ല. തൃക്കാക്കരയില്‍ എല്ലാ സമുദായക്കാരുടെയും വോട്ടഭ്യര്‍ഥിക്കും. സില്‍വര്‍ലൈന്‍ പദ്ധതി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുന്നത് നല്ലതാണ്.

സാമൂഹിക‑ആരോഗ്യ മേഖലകളിലെല്ലാം അമേരിക്കയ്ക്കും അപ്പുറം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോടാണ് കേരളത്തെ താരതമ്യംചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍, അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തില്‍ നമ്മള്‍ പിന്നിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി കെ-റെയില്‍ വരേണ്ടത് അനിവാര്യമാണെന്നും ഡോ.ജോ ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.താന്‍ സഭയുടെ സ്ഥാനാര്‍ഥിയല്ലെന്നും സി.പി.എമ്മിന്റെ മെഡിക്കല്‍ ഫ്രാക്ഷന്‍ അംഗമാണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

എസ്എഫ്ഐ,ഡിവൈഎഫ്ഐ. പ്രസ്ഥാനങ്ങളില്‍ അംഗമായിരുന്നിട്ടില്ലെങ്കിലും ചെറുപ്പംമുതല്‍ താന്‍ ഇടതുപക്ഷ അനുഭാവിയായിരുന്നെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷമാണ് ശരിപക്ഷമെന്ന് ചെറുപ്പത്തില്‍ത്തന്നെ പിതാവിലൂടെ തിരിച്ചറിഞ്ഞിരുന്നു. എറണാകുളത്ത് വന്നശേഷം പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. കോവിഡ് കാലത്ത് പാര്‍ട്ടിക്കൊപ്പംനിന്ന് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ പലയിടത്തും പ്രസംഗിക്കാന്‍ പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി

Eng­lish Summary:The Sero­ma­l­abar Church says the alle­ga­tions are that the car­di­nal did not inter­vene on behalf of the LDF can­di­date in the Thrikkakara con­stituen­cy, Dr. Joe Joseph.

You may also like this video: 

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.