19 April 2024, Friday

Related news

March 8, 2024
September 3, 2022
March 20, 2022
February 3, 2022
September 22, 2021
September 22, 2021
September 22, 2021
September 3, 2021
August 31, 2021
August 18, 2021

ഒക്ടോബറില്‍ 22 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

Janayugom Webdesk
ന്യൂഡൽഹി
September 22, 2021 1:40 pm

രാ‍ജ്യത്ത് ഒക്ടോബറിൽ ഏകദേശം 22 കോടി ഡോസ് കോവിഷീൽഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്രത്തെ അറിയിച്ചു. വാക്സിൻ മൈത്രി പദ്ധതി പ്രകാരം വരുന്ന നാല് മാസത്തിൽ ശേഷിക്കുന്ന കോവിഡ് വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

കമ്പനി കോവിഷീൽഡിന്റെ ഉല്പാദന ശേഷി വർധിപ്പിച്ചുവെന്നും ഒക്ടോബറിൽ 21.90 കോടി ഡോസുകൾ ഇന്ത്യൻ സർക്കാരിനും സ്വകാര്യ ആശുപത്രികൾക്കും നൽകാൻ കഴിയുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവൺമെന്റ് ആന്റെ റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിങ് പറഞ്ഞു. ഡിസംബർ 31 നകം കമ്പനി 66 കോടി ഡോസുകളുടെ സമീപകാല വിതരണ ഓർഡർ പൂർത്തിയാക്കുമെന്ന് സിംഗ് കൂട്ടിച്ചേർത്തു.

 


ഇതുകൂടി വായിക്കുക: കോവിഡ് ഡ്യുട്ടി കഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവർത്തകയെ അടിച്ച് വീഴ്ത്തി തട്ടികൊണ്ട് പോകാൻ ശ്രമം


 

പൂനെ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി കോവിഷീൽഡിന്റെ ഉൽപാദന ശേഷി പ്രതിമാസം 20 കോടിയിലധികം ഡോസായി ഉയർത്തി. 2021 ജനുവരി മുതൽ 66.33 കോടി ഡോസ് കോവിഷീൽഡ് ഇന്ത്യൻ ഗവൺമെന്റിന് വിതരണം ചെയ്തതായും കമ്പനി അറിയിച്ചു. കൂടാതെ 2021 സെപ്റ്റംബർ 19 വരെ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും 7.77 കോടിയിലധികം ഡോസുകൾ വിതരണം ചെയ്തതായും അവർ കൂട്ടിച്ചേർത്തു. 2021ൽ 130 കോടിയിലധികം ഡോസ് കോവിഷീൽഡ് വിതരണം ചെയ്യാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യവ്യാപകമായ കോവിഡ് 19 വാക്സിനേഷൻ ഡ്രൈവിൽ ഇതുവരെ രാജ്യത്ത് നൽകിയ മൊത്തം ഡോസുകൾ 82 കോടി കവിഞ്ഞു.

 

Eng­lish Sum­ma­ry: The Serum Insti­tute says it will deliv­er 22 dos­es of Cov­shield vac­cine in October

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.