18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 9, 2025
March 1, 2025
February 25, 2025
February 13, 2025
January 29, 2025
January 29, 2025
January 28, 2025
January 14, 2025
January 14, 2025
January 10, 2025

ലൈംഗികാതിക്രമത്തിനിരയായ പെൺകുട്ടിക്ക് ആവശ്യപ്പെട്ട സ്കൂളിൽ പ്രവേശനം നൽകും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Janayugom Webdesk
കൊച്ചി
December 1, 2021 12:44 pm

ലൈംഗികാതിക്രമത്തിനിരയായ പെൺകുട്ടിക്ക് ആവശ്യപ്പെട്ട സ്കൂളിൽ പ്രവേശനം നൽകുമെന്ന് സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. പ്രവേശനത്തിന് നടപടിയെടുത്തതായും സ്കൂളിൽ കുട്ടിക്ക് പ്രത്യേകമായി സീറ്റ് അനുവദിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

പെൺകുട്ടിക്ക് തുടർ പഠനം നിഷേധിച്ചതിരെ മാതാവ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് രാജാ വിജയരാഘവൻ പരിഗണിച്ചത്. ഹർജിയിൽ കോടതി ഹയർ സെക്കന്‍ഡറി ഡയറക്ടറുടെ വിശദീകരണം നേരത്തെ തേടിയിരുന്നു.പെൺകുട്ടി നിലവിൽ പഠിക്കുന്ന സ്ഥലത്ത് അതിക്രമത്തിനിരയായെന്നും കുട്ടിക്ക് ഭീഷണി ഉണ്ടന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സംഭവത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ നിർബന്ധിത ടിസി നൽകിയെന്നും മാതാവ് കോടതിയെ ബോധിപ്പിച്ചു.
eng­lish summary;The sex­u­al­ly abused girl will be admit­ted to the request­ed school; Gov­ern­ment in the High Court
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.