8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 2, 2024
September 1, 2024
August 29, 2024
August 27, 2024
August 26, 2024
August 25, 2024
August 25, 2024
August 16, 2024
August 16, 2024
July 28, 2024

ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി

Janayugom Webdesk
July 13, 2024 3:58 pm

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിര്‍മാണവും നിർവഹിക്കുന്നത് ജോയ് കെ.മാത്യു ആണ്. 

ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു.  രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

ആദം കെ.അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ),മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ.രേഖാ റാണി,സഞ്ജു സുകുമാരന്‍ (സംഗീതം),ഗീത് കാര്‍ത്തിക, ബാലാജി (കലാ സംവിധാനം), ഷാബു പോൾ (നിശ്ചല ഛായാഗ്രഹണം) സലിം ബാവ(സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്) ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍),എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ജെ. മാത്യു കണിയാംപറമ്പിൽ, ഫൈനാൻസ് കണ്ട്രോളർ ജിജോ ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലെയര്‍, ജോസ് വരാപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ,യൂണിറ്റ് മദര്‍ലാന്റ് കൊച്ചി, മദർ വിഷൻ, കാമറ — (ലെന്‍സ് മാർക്ക് 4 മീഡിയ എറണാകുളം)ഷിബിൻ സി.ബാബു(പോസ്റ്റർ ഡിസൈൻ ) ഡേവിസ് വർഗ്ഗീസ് (പ്രൊഡക്ഷൻമാനേജർ)പി. ആർ.സുമേരൻ( പി. ആർ. ഓ.) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Eng­lish sum­ma­ry : The shoot­ing of Ghost Par­adise has been com­plet­ed in Kerala.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.