ലോകത്തിലെ ഏറ്റവും ഹ്രസ്വമായ കഥ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് ഷാജിൽ അന്ത്രുവിന്റെ ഏയ് എന്ന കഥ അർഹത നേടി. ലോകത്തിലെ ഏറ്റവും ഹ്രസ്വ കഥയാണെന്ന് അവകാശപ്പെടുന്ന ഏണസ്റ്റ് ഹെമിങ്വേ എഴുതിയ ആറ് വാക്കുകളുള്ള കഥയെ ഏയ് എന്ന കഥ മറികടന്നു.
എല്ലാ കഥകൾക്കും ഒരു കഥാസന്ദർഭം, കഥാപാത്രങ്ങൾ, സംഭവിക്കുന്ന സമയം, ഭാഷ എന്നിവ ഉണ്ടായിരിക്കും. എന്നാൽ ഷാജിൽ അന്ത്രുവിന്റെ ഈ ചെറിയ കഥയിൽ ഇതിവൃത്തം, കഥാപാത്രങ്ങൾ, സംഭവിക്കുന്ന സമയം, ഭാഷ എന്നിവ വായനക്കാരനു മനോധർമ്മം അനുസരിച്ചു സ്വീകരിക്കാമെന്ന രീതിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.