രോഗിയും 55കാരിയുമായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം ദേശിയപാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അടിമാലി ടൗണിനു സമീപം ദേശിയപാതയോരത്ത് കെ എല്‍ 12 സി 4868 എന്ന ആള്‍ട്ടോ കാറില്‍ 55 കാരിയായ വീട്ടമ്മയെ കണ്ടെത്തുന്നത്. വയനാട് സ്വദേശിനിയായ ലൈലാമണിയെയാണ് വാഹനത്തില്‍ നിന്നും കണ്ടെത്തിയതെന്നാണ് വാഹനത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നും ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച്ച മുതല്‍ പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയായിട്ടും വാഹനം പോകാതെ വരികയും വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കാണുകയും ചെയ്തതോടെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ വിവരം അടിമാലി പൊലീസില്‍ അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്ന് പോയിട്ടുള്ളതായി മനസ്സിലാക്കുകയും തുടര്‍ന്നിവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. വയനാട് സ്വദേശിനിയായ ലൈലാമണിയെയാണ് വാഹനത്തില്‍ നിന്നും കണ്ടെത്തിയതെന്നാണ് വാഹനത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നും ലഭിക്കുന്ന വിവരം. വാഹന നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക സൂചന.
അതേസമയം താന്‍ തിരുവനന്തപുരം സ്വദേശിനിയാണെന്നും മാത്യുവിനെ വിവാഹം കഴിച്ച് വയനാട്ടിലെ മാനന്തവാടിയിലെത്തുകയായിരുന്നെന്നും ചികത്സയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് വയനാട്ടില്‍ നിന്നും ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് തിരിച്ചത്. യാത്രാ മധ്യേ അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതായും ലൈലാ മണി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
English summary: The sick housewife was found abandoned inside a car
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.